കോട്ടയം: മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിൻ്റെ 113 -ാം വാർഷികം നാളെ സെപ്റ്റംബർ 15 തിങ്കളാഴ്ച ആചരിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം. 7 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു. വിശുദ്ധ കുർബാനയ്ക്കും, പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങളിലെ ധൂപപ്രാർത്ഥനയ്ക്കും ശേഷം സഭാ ആസ്ഥാനത്ത് കാതോലിക്കേറ്റ് പതാക ഉയർത്തും.
Advertisements