കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ഏഴാം മൈൽ, എട്ടാം മൈൽ, ജെ.ടി.എസ് , പിടിഎം, കാക്കട്ടുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി കാവാലച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുര്യച്ചൻപടി, പുന്നകുന്ന് , കരിക്കണ്ടം എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പൈക ടൗൺ, പൈക ഹോസ്പിറ്റൽ,പൈക ടവർ, താഷ്‌കെൻറ്, ഞണ്ടുപാറ,ഞണ്ടുപാറ ടവർ, തീപ്പെട്ടി കമ്പനി, കുരുവിനാക്കുന്നേൽ, കൊഴുവനാൽ ടൗൺ, കൊഴുവനാൽ ഹോസ്പിറ്റൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് എന്നീ ട്രാൻസ്‌ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 മുതൽ 6:00 വരെ ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, മാർത്തോമ എന്നീ ട്രാൻസ്‌ഫോർമറകളുടെ കീഴിൽ വൈദ്യുതി 9:00 മുതൽ 5:00 വരെ മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഴുവഞ്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാന്നാനിക്കാട് ടവർ, പാറശേരിപ്പീടിക, കണിയാൻമല, പാറയിൽ, എസ്.എൻ കോളേജ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles