കോയിപ്രത്തെ സൈക്കോ മോഡൽ മർദനം: രശ്മിയുടെ ഫോണിൽ അഞ്ചു വീഡിയോ ദൃശ്യങ്ങള്‍; ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാൻ ശ്രമം; കൂടുതൽ പേര്‍ മര്‍ദനത്തിന് ഇരയായതായി സംശയം

പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ  യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര്‍ ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്ന് സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. 

Advertisements

മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രശ്മിയുടെ ഫോണിൽ മര്‍ദനത്തിന്‍റെതടക്കം അഞ്ച് വീഡിയോ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രശ്മിയും മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിലുണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്നതും ഫോണിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. മര്‍ദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. 

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദ്ദനം ഭർത്താവ് ജയേഷ് നടത്തിയത്.

സംഭവത്തിൽ പൊലീസ് പറയുന്നത് 

ജയേഷിനൊപ്പം മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. ഇവർ രശ്മിയുമായി ഫോണിൽ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തി. യുവാക്കളിൽ ഒരാളുടെ ഫോണിൽ നിന്ന് ചില ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെടുത്തായും പൊലീസ് പറയുന്നു. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടർന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാൻ ജയേഷ് തീരുമാനിച്ചു. 

ഭാര്യ രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചു. തുടര്‍ന്ന് സെപ്റ്റംബർ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി. അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. ഇതിനുപിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായ രീതിയിൽ മര്‍ദിച്ചു. ആലപ്പുഴ സ്വദേശിയെക്കാൾ റാന്നി സ്വദേശിയാണ് കൊടിയമർദ്ദനം ഏറ്റുവാങ്ങിയത്.

തിരുവോണ ദിവസം സൗഹൃദം നടിച്ച് വീട്ടിലേക്ക് ജയേഷ് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. തുടർന്ന് കഴുത്തിൽ കത്തിവെച്ച് വിവസ്ത്രനാക്കി ഭാര്യക്കൊപ്പം കട്ടിലിൽ കിട്ടാൻ പറഞ്ഞു. നഗ്നദൃശ്യങ്ങൾ പകർത്തി. പിന്നീട് ഉത്തരത്തിൽ കെട്ടി തൂക്കി രശ്മിയെ കൊണ്ട് ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ചുകയറ്റിയെന്നും യുവാവ് പറഞ്ഞു.

രശ്മിയുമായി അവിഹിത ബന്ധമില്ലെന്നാണ് മർദ്ദനമേറ്റ യുവാക്കൾ പറയുന്നത്. ആഭിചാരക്രിയകൾ പോലെ പലതും നടത്തി സൈക്കോ രീതിയിൽ ദമ്പതികൾ മർദ്ദിച്ചുവെന്നാണ് പൊലീസിന് ഇവര്‍ നൽകിയ മൊഴി. മർദ്ദനമേറ്റ് വഴിയരികിൾ കിടന്ന റാന്നി സ്വദേശിയിൽ നിന്നാണ് ആറന്മുള പൊലീസ് കൊടിയ മർദ്ദനത്തിന്‍റെ വിവരങ്ങൾ കണ്ടെത്തിയത്. നഗ്നവീഡിയോയും മറ്റും പുറത്തുവരുമെന്ന ഭീതിയിൽ തെറ്റായ മൊഴികളാണ് ഇരകൾ ആദ്യം നൽകിയത്. യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ രഹസ്യഫോൾഡറിലാക്കി ജയേഷ് ഫോണിൽ സൂക്ഷിച്ചിരുന്നു. അത് പൂർണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക പൊലീസ് സംഘം. ക്രൂരമർദ്ദനം നടന്ന വീട് പൊലീസ് സീൽ ചെയ്തു.

Hot Topics

Related Articles