പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊടുങ്ങൂർ സ്വദേശി ശ്രീജേഷിന് ( 42) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. മുല്ലപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ജോൺ കോയിക്കലിന് ( 67 ) പരുക്കേറ്റു . ചേറ്റു തോട് ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു ചേറ്റു തോട് സ്വദേശി ജോജി ജോർജിന് ( 34 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടങ്ങൾ.
Advertisements