കോട്ടയം: ചെങ്ങന്നൂർ സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കാണാതായതായി പരാതി. ചെങ്ങന്നൂർ അരീക്കര പുത്തൻപറമ്പിൽ പി.സി സജീവി (41) നെയാണ് കാണാതായത്. സെപ്റ്റംബർ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് പരാതി ഉയർന്നത്. കാണാതാകുമ്പോൾ മെറൂൺ കളറിൽ ചെറിയ വെള്ളയും കറുപ്പും വരയോടുകൂടിയ ഹാഫ് കൈ ഷർട്ടും കാവുമുണ്ടും ധരിച്ചിട്ടുണ്ട്, കാവിമുണ്ടിനടിയിൽ വെള്ളമുണ്ടും ധരിച്ചിട്ടുണ്ട്, 6 അടി ഉയരമുണ്ട്, മുടിയും താടിയും വളർന്നിട്ടുണ്ട്, മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ട്. ഇടതു കൈയിൽ കറുത്ത ചരട് ഉണ്ട്. ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.
GANDHINAGAR POLICE STATION: 0481-2597210
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
INSPECTOR OF POLICE GANDHINAGAR PS: 9497947157
SUB INSPECTOR OF POLICE GANDHINAGAR PS: 9497980320