കോട്ടയം: ചങ്ങനാശേരി മാമ്മൂട്ടിൽ പെട്രോൾ പമ്പിൽ കടന്നു കയറി അക്രമം നടത്തിയ കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ മൂന്നു പേർ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജിത്ത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിബിൻ ജോസഫ് എന്നിവരെയാണ് തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി മാടപ്പള്ളി കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിച്ചുവരുന്ന ബി.പി.സി.എൽ കമ്പനിയുടെ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കും നേരെയാണ് ആക്രമണം നടത്തി ഗുണ്ടകൾ അഴിഞ്ഞാടിയത്. അക്രമി സംഘം എത്തിയ ഒമിനി വാനിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ല എന്ന് പെട്രോൾ പമ്പ് ഉടമ പറഞ്ഞതിനെ തുടർന്നാണ് പ്രതികൾ ആക്രമണം അഴിച്ചു വിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ഒരു പ്രകോപനമില്ലാതെ വിപിൻ വണ്ടിയിൽ നിന്നിറങ്ങി ചീത്ത വിളിച്ചു. ഇതിനു ശേഷം അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് പമ്പുടമയുടെ തലയുടെ പുറകിൽ ഇടിച്ചു. ഉടനെ ജീവൻ രക്ഷാർത്ഥം ഓഫീസിലേക്ക് കയറിപ്പോയ പമ്പ്ഉടമയുടെ പുറകെ പ്രതിയോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേർ കൂടി വാനിൽ നിന്നും ഇറങ്ങിവന്ന് ഓഫീസിലേക്ക് ഓടിക്കയറി. ഇതിന് ശേഷം സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ ചവിട്ടി പൊട്ടിച്ച് ഓഫീസിനുള്ളിൽ കയറിയ പമ്പ് ഉടമയേയും ഭാര്യ പിതാവിനെയും മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്.
തുടർന്ന് പമ്പ് ഉടമ പോലീസ് സ്റ്റേഷനിലറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ എം ജെ അരുണിന്റെ നേത്യത്യത്തിലുളള സബ്ബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.