കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. വെച്ചൂർ അംബികാമാർക്കറ്റ് കളരിക്കൽത്തറയിൽ മനുവിനെ(22)യാണ് കടുത്തുരുത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14 ന് പകൽ മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എഴുമാതുരുത്ത് സ്വദേശിയായ പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് ശ്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ പിടികൂടുകയായിരുന്നു. പ്രതി മനു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് 2024 നവംബറിൽ ആറുമാസക്കാലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ് പ്രതി മനു.