വൈക്കം കിഴക്കേനട ജനനി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി

വൈക്കം: വൈക്കം കിഴക്കേനട ജനനി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി. ജനനി പ്രസിഡന്റ് ആർ. രാജേന്ദ്രൻപ്രശാന്തിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ലെഫ്റ്റന്റ് കേണൽ വിനു മണിയൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർക്ക് യാത്രയപ്പ് നൽകി. എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ഉദ്യോഗം ലഭിച്ചവരേയും അനുമോദിച്ചു. ജനനി സെക്രട്ടറി എ.ആർ. രാജേഷ്, ജോയിന്റ് സെക്രട്ടറി റസീനാബീഗം, അജയകുമാർ, അഡ്വ. സൂര്യസുധിൽ , ട്രഷറർ ഷീലവേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജനനി കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തി.

Advertisements

Hot Topics

Related Articles