ആരാധന മഠത്തിൽ കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

Advertisements

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി സ്കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല. മൂന്നു വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ് മരിച്ച കന്യാസ്ത്രീ. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കന്യാസ്ത്രീയ ബന്ധുക്കള്‍ കണ്ടസമയത്ത് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനാൽ പ്രാഥമികമായി ദുരൂഹത സംശയിക്കുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

Hot Topics

Related Articles