ടി.എം ജേക്കബ് അതുല്യ പ്രതിഭാശാലി

ഗാന്ധിനഗർ: അതുല്യ പ്രതിഭാശാലിയായ ഭരണകർത്താവായിരുന്നു മുൻ മന്ത്രി ടി.എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി പറഞ്ഞു. സാധാരണക്കാരന് ഒരു രൂപയ്ക്ക് അരി നല്കിയ മറ്റൊരു നേതാവും ഭരണകർത്താക്കളിൽ പിന്നീട് ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ടി.എം ജേക്കബ് 75 മത് ജന്മദിനാചരണത്തിൻറെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സമീപമുള്ള അസൻഷൻ സേവനനിലയത്തിൽ നടന്ന അന്നദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രമോദ് കടന്തേരി, ജില്ലാ ട്രഷറർ അഡ്വ കെ.എം ജോർജ്ജ്, നിയോജകമണ്ഡലം പ്രസിഡൻ്റ് ബിജു താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles