കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപം പാർക്ക് ചെയ്ത ബൈക്കിൽ നിന്നും ഹെൽമെറ്റ് മോഷണം പോയതായി പരാതി. കോട്ടയം പൂവന്തുരുത്ത് സ്വദേശിയായ ലിജു മാത്യുവിന്റെ വാഹനത്തിൽ വച്ചിരുന്ന ഹെൽമറ്റ് ആണ് മോഷണം പോയത്. ഇന്നലെ രാത്രി 8:45 ഓടുകൂടിയാണ് സംഭവം ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലിജുവിന്റെ ബൈക്കിൽ നിന്നുമാണ് ഹെൽമെറ്റ് എടുത്തുകൊണ്ടുപോയത്.
Advertisements
ലിജു തിരികെ എത്തിയപ്പോഴാണ് ഹെൽമറ്റ് മോഷണം പോയ വിവരം അറിയുന്നത്. ഉടൻതന്നെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.വാഹനത്തിൽ നിന്നും ഒരാൾ ഹെൽമറ്റ് എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.പരാതിയെ തുടർന്ന് കോട്ടയം ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.