ബസേലിയസ് ട്രോഫി ഫുട്ബോൾ: കപ്പിൽ മുത്തമിട്ട് പഴഞ്ഞി എം.ഡി. കോളജ്

ഫോട്ടോ: ബസേലിയസ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ പഴഞ്ഞി എം.ഡി. കോളജ് ടീം കപ്പുമായി

Advertisements

കോട്ടയം: 19-ാംമത് ഉപ്പൂട്ടിൽ കുര്യൻ എബ്രഹാം മെമ്മോറിയൽ ഇന്റർകൊളേജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ ഫൈനലിൽ പഴഞ്ഞി എം.ഡി. കോളജ് ജേതാക്കൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാവിലെ 8ന് കോളജ് മൈതാനത്ത് നടന്ന വാശിയേറിയ മത്സരത്തിൽ തേവര എസ്.എച്ച്. കോളജിനെ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എം.ഡി. കോളജ് കിരീടം സ്വന്തമാക്കിയത്.

കോളജ് പൂർവ്വ വിദ്യാർത്ഥിയും ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസറുമായ പി.എ. അമാനത്ത് വിജയികൾക്ക് ഉപ്പൂട്ടിൽ കുര്യൻ എബ്രഹാം മെമ്മോറിയാൽ എവറോളിംഗ് ട്രോഫിയും റണ്ണറപ്പിന് ഇ.എസ്. മാത്യു ചേപ്പാട് മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു.

ബസേലിയസ് കോളജ് പ്രിൻസിപ്പലും എം.ജി. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. ഡോ.ബിജു തോമസ് അധ്യക്ഷത വഹിച്ചു. ബസേലിയസ് ട്രോഫി ഫുട്ബോൾ മത്സരത്തിൻ്റെ ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ഫാ.ജിബി കെ. പോൾ, സെക്രട്ടറി ശ്രാവൺ ശശികുമാർ, കോളജ് യൂണിയൻ ചെയർപേഴ്സൺ അമിത് മാത്യു തോമസ്, ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അംഗം എസ്. അച്ചു, കോളജ് സ്പോർട്സ് സെക്രട്ടറി റെയ്സോ റെജി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles