കോട്ടയം : കുമ്മനത്തും താഴത്തങ്ങാടിയിലും മീനച്ചിലാറിൻ്റെ കടവുകളിൽ കോഴി മാലിന്യം തള്ളുന്നതായി പരാതി. രാത്രി കാലങ്ങളിൽ ഈ കടവുകളിൽ ഹോട്ടലുകളിൽ നിന്നും, കോഴിക്കടകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് മീനച്ചിലാറ്റിലെ കടവുകളിൽ തള്ളുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ എത്തുന്ന സംഘം ചാക്ക് കെട്ടുകളിലാക്കി മാലിന്യം തള്ളുന്നതാണ് പതിവ്. ഇത്തരത്തിൽ മാലിന്യം തള്ളുന്നത് മൂലം അതിരൂക്ഷമായ ദുർഗന്ധവും മീനച്ചിലാർ മലിനമാകുന്ന സാഹചര്യവും ഉണ്ട്. ഇതേ തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഈ കുളിക്കടവുകൾ നിരവധി ആളുകൾ ആശ്രയിക്കുകയാണ്. ഈ സ്ഥലത്താണ് ഇപ്പോൾ വലിയ തോതിൽ മാലിന്യം തള്ളിയത്. ഇത്തരത്തിൽ വലിയ തോതിൽ മാലിന്യം തള്ളുന്നത് സാധാരണക്കാരായ ആളുകൾക വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ട്.
Advertisements


