ദില്ലി: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടൽ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സെപ്റ്റംബർ 20, 21 തിയതികളിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിങ്കപ്പുരിൽ എത്തിയതായിരുന്നു സുബീൻ ഗാർഗ്. ഇന്ത്യന്‍ സമയം 2.230ഓടെ ആയിരുന്നു മരണം. സ്കൂബാ ഡൈവിംഗിനിടെ ഗാർഗിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ പ്രതിനിധി അനുജ് കുമാർ ബൊറൂവ എൻഡിടിവിയോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“സുബീൻ ഗാർഗിൻ്റെ മരണവാർത്ത വളരെയേറെ ദുഃഖത്തോടെയാണ് ഞങ്ങൾ അറിയിക്കുകയാണ്. സ്കൂബ ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. രക്ഷിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തിയെങ്കിലും ഐസിയുവിൽ വെച്ച് ഉച്ചയ്ക്ക് 2.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു, ” എന്നായിരുന്നു അനുജ് കുമാർ ബൊറൂവയുടെ വാക്കുകള്‍.