കോത്തല : ഒആർസി പദ്ധതിയുടെ ഭാഗമായി,കോട്ടയം വനിതാ ശിശു വികസന വകുപ്പും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കോത്തല ഗവണ്മെന്റ് വി എച്ച് എസ്സ് എസ്സുമായി സഹകരിച്ചു കൂരോപട ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു രക്ഷകർതൃ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ഷാന്റി പ്രിയയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ ആർ സി പ്രൊജക്റ്റ് അസിസ്റ്റന്റ് റസീന പി എ സ്വാഗതം ആശംസിച്ചു.
Advertisements


കൂരോപട ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ ബീന മൻസൂർ ആത്മഹത്യാ പ്രതിരോധത്തെ കുറിച്ച് ക്ലാസ്സ് നയിച്ചു. കോത്തല ഗവണ്മെന്റ് വി എച്ച് എസ്സ് എസ്സിലെ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി ആശംസകൾ അറിയിച്ചു. ഒ ആർ സി സൈക്കോളജിസ്റ് മസ്ലിഹ മജീദ് കൃതജ്ഞത രേഖപ്പെടുത്തി.