കോട്ടയം : കാർഷിക മേഖലയിലെ യന്ത്ര വൽക്കരണം പ്രോൽസാഹിപ്പിക്കാൻ സബ്സിഡി നിരക്കിൽ നൽകുന്ന യന്ത്രങ്ങളിൽ ജെ സി ബി യും ഹിറ്റാച്ചിയും ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശൃപ്പെട്ടു സ൦സ്ഥാന കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
കർഷക തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ മലയോര മേഖലയിൽ ഉൾപ്പെടെ കൃഷിക്കായി ഭൂമി ഒരുക്കുന്നതും കുഴിയെടുക്കുന്നതും ജേ സി ബിയോ ഹിറ്റാച്ചിയോ ഉപയോഗിച്ചാണ് ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ആയിരം രൂപായിൽ താഴെ മാത്രമാണ് മണിക്കൂറിന് ഈടാക്കിയിരുന്നത്. ഒരേക്കർ ഭുമി കൃഷിയോഗ്യമാക്കാൻ ഇരുപതു മണിക്കൂറിൽതാഴെ മതിയാകും. എന്നാൽ ഇന്ന് ഒരു മണിക്കൂറിന് ആയിരത്തി അഞ്ഞൂറു രൂപായിക്ക് മുകളിലാണ് വാങ്ങുന്നത്. ഒരേക്കർ ഭുമി ഒരുക്കാൻ മുപ്പതു മണിക്കൂറിന് മുകളിൽ സമയം എടുക്കുന്നു. ഇന്ന് ഇത്തരം മിഷനുകൾ മുഴുവൻ സ്വകാര്യ വ്യക്തികളുടെ കൈകളിലാണ് വർദ്ധിച്ച ചിലവാണ് മലയോര മേഖലയിൽ സ്ഥലങ്ങൾ കേടുപിടിച്ചു കിടക്കാൻ കാരണം . ഈ സാഹചര്യത്തിൽ കർഷക ഗ്രുപ്പുകൾക്കും സൊസൈറ്റികൾക്കും എൺപതു ശതമാനം സബ്സിഡി നൽകുന്ന പദ്ധതിയിൽ ഈ വാഹനങ്ങൾക്കൂടി ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമായത്. നിലവിൽ ലഭിക്കുന്ന ട്രാക്ടറുകളും ട്രില്ലറുകളും അടിയിൽ കല്ലുള്ള മലയോര മേഖലയിൽ ഉപയോഗിക്കാൻ സാധിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരോ സ൦സ്ഥാനങ്ങളുടെയു൦ ഭൂപ്രകൃതിക്ക് അനുയോജ്യമായ മിഷനുകളാണ് അനുവദിക്കുന്നത് കേന്ദ്ര സ൦സ്ഥാന സർക്കാരുകളുടെ പങ്കാളിയിത്തതോടു കൂടി നടക്കുന്ന പദ്ധതിയിൽ സ൦സ്ഥാന സർക്കാർ ആവശൃപ്പെട്ടാൽ അവഗണിക്കാൻ സാധിക്കില്ല.