കെയ്റോൺ എസ് എച്ച് ജി യുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും നാളെ

കോട്ടയം : വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ
തിരുവഞ്ചൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയ്റോൺ എസ് എച്ച് ജി യുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും നാളെ തിരുവഞ്ചൂർ എസ് പി വി എച്ച് സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നാളെ വൈകിട്ട് 5.00 മണിക്ക് നടത്തപ്പെടുന്നു. കെയ്റോൺ എസ് എച്ച് ജി പ്രസിഡന്റ് ബിജീഷ് സി ബേബിയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ മൗണ്ട് കാർമൽ ചർച്ച് വികാരി ഫാ. ജോണി കാഞ്ഞിരപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.

Advertisements

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കോഡിനേറ്റർ രാജു ടി കെ, ആനിമേറ്റർ റിൻസി മോൾ പി ജോസഫ്, അഡ്വക്കറ്റ് സജി മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുന്നതും, തുടർന്ന് കലാസന്ധ്യയും നടത്തപ്പെടുന്നതാണ്.

Hot Topics

Related Articles