കോട്ടയം: നവരാത്രി ആഘോഷിക്കുന്ന പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം.മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ നൂറു കണക്കിന് ഉപാസകരാണ് വെള്ളിയാഴ്ച മുതൽ എത്തിച്ചേരുന്നത്. ദക്ഷിണ മൂകാംബിയുടെ തിരുമുമ്പിൽ വിദ്യയുടെയും കലയുടെയും ആരംഭം കുറിക്കുന്നത് അനുഗ്രഹപ്രദമാണന്നാണ് വിശ്വാസം.



നവരാത്രി മണ്ഡപത്തിൽ 22 മുതൽ വൈകിട്ട് 7 ന് ദേശീയ സംഗീത നൃത്തോത്സവം അരങ്ങേറും.
22 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്സ്. 23 ന് പിന്നണി ഗായകൻ സുധീപ് കുമാറിന്റെ സംഗീത സദസ്
24 ന് സി എസ് അനുരൂപ് നയിക്കുന്ന വയലിൻ കച്ചേരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 ന് ചലചിത്ര താരം ദേവീ ചന്ദനയുടെ ഭരതനാട്യം. 26ന് ഉത്തര ഉണ്ണി, ബോബി കലാക്ഷേത്ര നൃത്തസന്ധ്യ. 27 ന് ആദിത്യ നാരായണന്റെ സംഗീത സദസ്. 28 ന് ഭരതനാട്യം കലാക്ഷേത്ര ഹരി പത്മൻ, ശാലു മേനേൻ
29 ന് വൈകിട്ട് 6.15ന് പൂജ വയ്പ്, 30 ന് ദുർഗാഷ്ടമി, ഒക്ടോബർ 1 ന് മഹാനവമി.
2 ന് വിജയദശമി ദിനത്തിൽ രാവിലെ 4 ന് പൂജയെടുപ്പ്. വിദ്യാരംഭ പൂജകൾക്കും, ചടങ്ങുകൾക്കും തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.