കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ദമ്ബതികളെ ഖത്തർ മധ്യസ്ഥതയില്‍ നടന്ന ചർച്ചകള്‍ക്ക് ശേഷം മോചിപ്പിച്ചു.76 കാരിയായ ബാർബി റെയ്നോള്‍ഡ്സിനെയും (80) ഭർത്താവ് പീറ്ററിനെയും (80) ഫെബ്രുവരി 1 ന് താലിബാന്റെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുക്കുകയും മാർച്ചില്‍ കാബൂളിലെ ഒരു അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തതിരുന്നു. 18 വർഷമായി അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ഈ ദമ്ബതികള്‍ വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ നല്കുന്ന റീബില്‍ഡ് എന്ന സംഘടനയുടെ നടത്തിപ്പുകാരായിരുന്നു. 1960-കള്‍ മുതല്‍ ഒരുമിച്ച് ജീവിച്ച അവർ 1970-ല്‍ കാബൂളില്‍ വച്ച് വിവാഹിതരായി.
അഫ്ഗാനിസ്ഥാനിലെ നിയമങ്ങള്‍ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത പീറ്റർ, ബാർബറ റെയ്നോള്‍ഡ്സ് എന്നീ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഇന്ന് ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹാർ ബല്‍ഖി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്ബതികള്‍ നാട്ടിലേക്ക് പറന്നു. യുകെയിലെ റെയ്നോള്‍ഡ്സിന്റെ കുടുംബാംഗങ്ങള്‍ ദമ്ബതികളെ മോചിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ താലിബാൻ നിരസിച്ചെങ്കിലും, അവരെ തടങ്കലില്‍ വയ്ക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് താലിബാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.