നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാറിൻ്റെ മരണം : സി പി എമ്മിനും പൊലീസിനും എതിരെ ആരോപണവുമായി ബിജെപി

തിരുവനന്തപുരം: നഗരസഭ കൗണ്‍സിലറും പാർട്ടി നേതാവുമായ അനില്‍കുമാർ ജീവനൊടുക്കിയതില്‍ പൊലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കള്‍.അനില്‍കുമാറിന്റെ മരണത്തിന് കാരണം സിപിഎമ്മും പൊലീസുമാണെന്ന് ബിജെപി നേതാവ് കരമന ജയൻ ആരോപിച്ചു. സഹകരണ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അനില്‍കുമാറിനെ തമ്ബാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെന്നും ഇന്ന് 5 ലക്ഷം രൂപയുമായി പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം. ഈ ഭീഷണിയില്‍ മനംനൊന്താണ് അനികുമാർ ആത്മഹത്യ ചെയ്തതെന്നും കരമന ജയൻ ബിജെപി ഓഫീസില്‍ വിളിച്ച വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisements

ഇന്ന് രാവിലെ പണം എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വന്ന് പണം വാങ്ങുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് അനില്‍കുമാർ ആത്മഹത്യ ചെയ്തത്. അനില്‍കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിങ്കളാഴ്ച തമ്ബാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്‌ നടത്തും. അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഒരു പ്രവർത്തകനായിരുന്നു അനില്‍കുമാർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി സഹായിച്ചിട്ടില്ലെന്ന ആരോപണം അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലില്ല. സിപിഎം കൗണ്‍സിലർമാർക്കെതിരെ ഉണ്ടാകുന്ന വലിയ അഴിമതികള്‍ മറച്ചുവെക്കാൻ ബിജെപി കൗണ്‍സിലർമാർക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാക്കുകയെന്ന ആലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെയും അതിനായി ഉപയോഗിച്ചുവെന്നും മനുഷ്യരഹിതമായ സമീപനമാണ് സിപിഎം പൊലീസിനെ കൊണ്ട് എടുപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അനില്‍കുമാർ പ്രസിഡൻ്റായ സഹകരണ സംഘവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കരമന ജയൻ വ്യക്തമാക്കി.

Hot Topics

Related Articles