റാന്നി :
കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. നെടുമങ്ങാട് എല്ലുവിള അനുഗ്രഹ യിൽ ബിനറ്റ് രാജ് (22) ആണ് മരിച്ചത്. അരുവിക്കര പട്ടാരയിൽ പി ആർ രജീഷ്, അടൂർ സ്വദേശി ഡോണി എന്നിവർ ക്കാണ് പരിക്കേറ്റത്. ഇവർ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടിയ്ക്ക് സമീപം പൊട്ടങ്കൽ പടിയിൽ ഇന്നലെ
വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാറിൽ പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. റാന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ആൾട്ടോ കാറും എതിർദിശയിൽ വന്ന ഫോർച്യൂണർ കാറും തമ്മിലാണ് കുട്ടിഇടിച്ചത്. ആൾട്ടോ കാറിൽ സഞ്ചരിച്ചവർക്കാണ് പരിക്ക്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
കാറുകൾ കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ ഒരാൾ മരിച്ചു

Advertisements