കോട്ടയം: മന്ത്രി വി.എൻ വാസ്സവന്റെ നേതൃത്വത്തിൽ നടത്തിയ വൻ വികസ്സന പ്രവർത്തനങ്ങളിൽ ഏറ്റുമാനൂരിന്റെ മുഖചായ തന്നെ മാറുകയും മുൻസിപ്പൽ വാർഡുകളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ എന്തുകൊണ്ടും ഏ ഗ്രേഡാക്കി ഏറ്റുമാനൂർ നഗരസഭയെ ഉയർത്തണമെന്ന് എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് രഘു ബാലരാമപുരം ആദ്യക്ഷത വഹിച്ചു എൻ.സി.പി സംസ്ഥാന വൈസ്സ് പ്രസ്സിഡന്റ് ലതിക സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസ്സിഡന്റ് ബെന്നി മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്താക്ഷൻ, ജില്ലാ സെക്രട്ടറി പി.ഡി വിജയൻ നായർ, കലാ സംസ്‌കൃതി ജില്ലാ പ്രസിഡന്റ് അഖിൽ,പ്രേകുമാർ കുമാരമംഗലം, അരുൺ, ഷൈജു അർപ്പുക്കര, ശ്രീനാഥ് തിരുവാർപ്പ്, മോഹൻദാസ് പള്ളിതാഴ, ബിനു ആതിരമ്പുഴ, എന്നിവർ സംസാരിച്ചു.