കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷൻ പടിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി. ചിങ്ങവനം, നാട്ടകം, പനച്ചിക്കാട്, കുറിച്ചി എന്നീ മണ്ഡലത്തിലെ പ്രവർത്തകരാണ് പങ്കെടുത്തത്. ചിങ്ങവനം മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വേഴക്കാട്ട് അധ്യക്ഷത വഹിച്ചു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ, യുഡിഫ് കൺവീനർ എസ് രാജീവ് മണ്ഡലം പ്രസിഡന്റ്‌റുമാരായ ജോൺ ചാണ്ടി, ഇട്ടി അലക്‌സ്, അരുൺ ബാബു, ഡിസിസി ജനറൽ സെക്രട്ടറി സണ്ണി കാഞ്ഞിരം,ബിജു എസ് കുമാർ എന്നിവർ പ്രസംഗിച്ചു.
Advertisements