ഫോട്ടോ
സി എസ് ഐ യുവജനപ്രസ്ഥാനം കോട്ടയം ജില്ല 2025- 26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കെയ്നോസ് 2k25 റവ. നെൽസൺ ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. റവ. ലിനോ എസ്. ജോൺ, നേഹ മറിയം വർഗീസ്, റവ. ജോബി വർഗീസ് ജോയ്, റവ. ഡി. ജെറിൻ മോനിച്ചൻ, മാത്യു ജോസഫ് തുടങ്ങിയവർ സമീപം
കോട്ടയം : യുവജനങ്ങളുടെ കൂടി വരവുകൾ സഭയുടെ ചരിത്രം പഠിക്കുവാനും പുതിയ ഉൾക്കാഴ്ചകൾ ഉണ്ടാകുവാനും പകരുവാനുമുള്ള വേദിയായി മാറണമെന്ന് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക കോട്ടയം ജില്ലാ ചെയർമാൻ റവ. നെൽസൻ ചാക്കോ പ്രസ്താവിച്ചു. ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ ഇടവകയിൽ വെച്ച് നടന്ന യുവജനപ്രസ്ഥാനം കോട്ടയം വൈദിക ജില്ലാ പ്രവർത്തനോദ്ഘാടനത്തിന്റെയും ടാലെന്റ് ഈവെനിംങിന്റെയും സമ്മേളനം കെയ്നോസ് 2k25 ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025-26 വർഷത്തെ കോട്ടയം ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി റെജിൻ ടി. പ്രസാദ് അവതരിപ്പിച്ചു. മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം ഭാരവാഹികളായി ചുമതലയേറ്റ റവ. ലിനോ എസ്. ജോൺ, നേഹ മറിയം വർഗീസ്, ജിനു മാത്യു ജോസഫ്, അഡ്വ. സ്നേഹമോൾ സണ്ണി, സുശാന്ത് നൈനാൻ കോശി, സിജോ തോമസ്. എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.
റവ. ലിനോ എസ്. ജോൺ, റവ. ഡാർവിൻ വി. വടക്കേത്തലയ്ക്കൽ, റവ. ജോബി വർഗീസ് ജോയി, റവ. ഡി. ജെറിൻ മോനച്ചൻ, ഇവാ.ഫിലിപ്പ് വർഗ്ഗീസ്, മാത്യു ജോസഫ്, ആർദ്ര പൗലോസ്, റെജിൻ ടി.പ്രസാദ്, ജാസ്മിൻ ബിനോയ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും നടത്തപ്പെട്ടു.