റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും; 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഇരുപതോളം തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തീരുമാനം. എന്നാല്‍ പണിമുടക്ക് ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതുപോലെ ഇന്ന് റേഷന്‍ കടകള്‍ തുറക്കാന്‍ തയ്യാറല്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ അറിയിച്ചു.

Advertisements

രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുമെന്നുള്ളതിനാലാണ് സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവര്‍ത്തനം. അതേ സമയം മറ്റു ബാങ്കുകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 48 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവകാശങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

48 മണിക്കൂര്‍ പണിമുടക്കില്‍ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്.മോട്ടോര്‍ വാഹന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര,സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരും പണിമുടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.