ലൈംഗികതയെന്നത് പുരുഷനു മാത്രം ആവശ്യമുള്ളതും സെക്സ് സ്ത്രീകൾ അവനു നൽകുന്ന ഭിക്ഷയോ ഔദാര്യമോ മാത്രമാണെന്നും തോന്നിപോകുന്നു; വിനായകന്റെ ചോദ്യങ്ങളോട് ജിസ ജോസിന്റെ പ്രതികരണം

ലിംഗം കൊണ്ട് ചിന്തിക്കുന്നവർ

Advertisements
ജിസ ജോസ്

വിനായകനെക്കുറിച്ചല്ല ..
വിനായകൻ്റെ പത്രസമ്മേളനം കഴിഞ്ഞ്  എഫ്.ബി യിൽ ആഞ്ഞടിച്ച തീക്കാറ്റാണ് ആദ്യം ശ്രദ്ധിച്ചത്. വർക്ക് പ്ളെയിസിൽ Sexനു കൺസൻ്റ് ചോദിച്ചുവെന്നൊക്കെയുള്ള  ആരോപണം കേട്ടപ്പോൾ എന്തുകൊണ്ട് അപമാനിതയായ സ്ത്രീ പരാതി കൊടുത്തില്ല ,അപ്പോൾത്തന്നെ പ്രതികരിച്ചില്ല ന്നൊക്കെ അത്ഭുതം തോന്നി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  യു ട്യൂബിൽ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് മൊത്തം കൺഫ്യൂഷനായത്.  അയാൾ തൻ്റെ സമീപനരീതി വെളിപ്പെടുത്തിയതാണ്.
സ്ത്രീകൾ അവർക്കിഷ്ടമുണ്ടെങ്കിൽ മാത്രമേ വരൂ ,അവരുടെ ചോയിസ് ആണ് ,അതാണ് സ്വയംവരം എന്നൊക്കെ അതിനു മുൻപ്  അയാൾ പറയുന്നു മുണ്ട്. ഇഷ്ടം /ആഗ്രഹം  തോന്നിയ സ്ത്രീയോട് Can I have Sex with uഎന്നു മാന്യമായി ചോദിക്കുന്നതിൽ എന്താണു തെറ്റ് 🤔 (തിരിച്ചും ചോദിക്കാം ) ഞാനവളെ കയറിപ്പിടിക്കും എന്നല്ല പറഞ്ഞത്
No എന്നു പറഞ്ഞാൽപ്പോരേ ,പ്രശ്നം അവസാനിച്ചില്ലേ എന്ന് പലർക്കുമുണ്ടായതു പോലെ  സംശയമുണ്ടായി.

മൂച്വൽ കൺസെൻ്റോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ല. കൺസെൻറുണ്ടോ എന്നു ചോദിക്കുന്നത് അപരാധമാകുമോ 🤔
വഴിയിൽ കാണുന്ന അപരിചിതരായ  സ്ത്രീകളോടായിരിക്കില്ല  അത് ചോദിക്കുന്നത്. (ഒരു പുരുഷൻ സ്ത്രീയോട് ആ ചോദ്യം ചോദിക്കുന്നുണ്ടെങ്കിൽ അത് ചോദിക്കാവുന്നത്ര ഇൻ്റിമസി അവൾ കൂടി അറിഞ്ഞുതന്നെ അവർക്കിടയിൽ വളർന്നിട്ടുണ്ടാവും. ആരാദ്യം ചോദിക്കും എന്നതു മാത്രമായിരിക്കും സത്യത്തിൽ പ്രതിസന്ധി. അടുത്ത സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ചോദ്യമുണ്ടാകുമ്പോൾ താല്പര്യമില്ലെങ്കിൽ No എന്നു പറയാനും സൗഹൃദം തുടരാനും എന്താണു തടസ്സം? അപ്പോഴേക്കും ആ ചോദ്യം മൂലം സ്ത്രീ അതികഠിനമായ ട്രോമ അനുഭവിക്കും ,അതിനെ മറികടക്കാൻ അവൾക്കു കഴിയില്ല എന്നെല്ലാമുള്ള വ്യാഖ്യാനങ്ങൾ കേട്ട് അന്തം വിടുന്നു. ഏതു കാലത്താണ് അത്തരം സ്ത്രീകൾ ഉണ്ടായിരുന്നത്?

വേറൊന്ന്  സ്ത്രീകളുടെ കൺസെൻ്റുമായി ബന്ധപ്പെട്ട വാദങ്ങളാണ്. അതങ്ങനെയൊന്നും കൊടുക്കാൻ പറ്റില്ലത്രേ. ദിവ്യമായതാണ്. വിശിഷ്ടമാണ്. വായിച്ചു വായിച്ച്  ലൈംഗികതയെന്നത് പുരുഷനു മാത്രം ആവശ്യമുള്ളതും Sex സ്ത്രീകൾ അവനു നൽകുന്ന ഭിക്ഷയോ ഔദാര്യമോ മാത്രമാണെന്നും തോന്നിപ്പോയി.

Sex ചോദിച്ചു വാങ്ങരുത് ,കടയിൽ പോയി സാധനം വാങ്ങുന്നതു പോലെയല്ല sex എന്നെല്ലാമാണ് മറ്റു ചില വാദങ്ങൾ. Sex ചോദിക്കാതെ വാങ്ങുന്നത് ദാമ്പത്യ ബന്ധത്തിലടക്കം കുറ്റകരമാണ്. പിടിച്ചുവാങ്ങുന്നതിലും എത്ര മാന്യമാണ് ചോദിക്കുന്നത്! പരസ്പരം താല്പര്യം തോന്നിയ സ്ത്രീകളോട് sex ചോദിക്കുന്നതിൽ എന്താണു തെറ്റ് ? അതുമല്ല ,ലൈംഗികത സ്ത്രീകൾ കൊടുക്കാനിരിക്കുന്നവരും പുരുഷന്മാർ  വാങ്ങാനിരിക്കുന്നവരും എന്ന സങ്കല്പം ഏങ്ങനെയാണുണ്ടാവുന്നത്?

പഴയ കുലീന കുലസ്ത്രീ  പതിവ്രത/ ചരിത്ര്യവതി സ്ത്രീബിംബത്തെ പുനസ്ഥാപിക്കലായിരുന്നു ഇതു സംബന്ധിച്ച മിക്ക പ്രതികരണങ്ങളുമെന്നു തോന്നിപ്പോയി.  ലൈംഗികതയെ സംബന്ധിച്ച് നമുക്കുള്ള അതേ അടഞ്ഞ ലോകത്തെ ഒന്നൂടെ മുറുകെ അടച്ചിട്ട് സ്ത്രീസ്വാതന്ത്ര്യം  ,വിമോചനം ,പുതിയ ലൈംഗികസംസ്കാരം എന്നിവയെക്കുറിച്ചു പ്രസംഗിക്കുന്നത് സൗകര്യമാണ്. (എന്തായാലും വിനായകൻ പറഞ്ഞതിൽ   സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ അതിൻ്റെ നൂറിരട്ടിയാണ് ഇത്തരം പോസ്റ്റുകൾക്കു താഴെ വന്ന കമൻ്റുകളിൽ വായിച്ചത്. അയാളുടെ അമ്മയെയും പെങ്ങളെയും അധിക്ഷേപിക്കുക … വീട്ടിൽ കേറിച്ചെന്ന് അവരോട് കൺസെൻ്റു ചോദിച്ചാൽ തീരുന്ന സൂക്കേട് എന്നു പരിഹസിക്കുക …. Can I have sex with you എന്ന ചോദ്യത്തെ മനസ്സിലാക്കാൻ മാത്രമൊന്നും  ലിംഗം കൊണ്ടു മാത്രം ചിന്തിക്കുന്ന ധാരാളം പേർ വളർന്നിട്ടില്ല.  അത്തരക്കാർക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കുകയായിരുന്നു പലരുടെയും പോസ്റ്റുകൾ. )

മറ്റൊരു നടൻ ,മുഖ്യധാരയുടെ പ്രിയങ്ങളെ നിലനിർത്തുന്ന ഒരാൾ ഇവ്വിധം പറഞ്ഞിരുന്നെങ്കിൽ ആരോഗ്യകരമായ ലൈംഗികബോധം, പുരോഗമനം ,മാതൃകാപരം എന്നൊക്കെ നമ്മൾ അതിനെ   ആഘോഷിക്കുമായിരുന്നോ എന്നും സംശയം തോന്നിപ്പോവുന്നു.

Hot Topics

Related Articles