കോഴിക്കോട്: വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ പ്രതിശ്രുത വരന്‍ പൊള്ളലേറ്റു മരിച്ചു. വളയം സ്വദേശിയും നാല്‍പത്തിയൊന്ന് വയസുകാരനുമായ രത്‌നേഷ് ആണ് മരിച്ചത്. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമം.
പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ഇരുമ്പ് ഗോവണി വഴി മുകളിലെ നിലയില്‍ എത്തുകയും വാതില്‍ പൊളിച്ച് അകത്ത് കയറി വീടിനുള്ളില്‍ തീയിടാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനുള്ളില്‍ ബഹളമായതിന് പിന്നാലെ പുറത്തെത്തിയ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണ ശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.