കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ. ജഡ്ജിമാര്‍ അടക്കം ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണ്- ജയരാജന്‍ പറഞ്ഞു.
മാര്‍ച്ചില്‍ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സര്‍ക്കാര്‍ അത് തടയാന്‍ ശ്രമിച്ചില്ലെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പണിമുടക്ക് സമരങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന വിധി പുറപ്പെടുവിച്ചാണ് ഹൈകോടതി വിമര്‍ശിച്ചത്. ട്രേഡ് യൂനിയന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂനിയനുകള്‍ക്ക് അവരുമായി ബന്ധമില്ലാത്ത കാര്യത്തില്‍ ഇപ്രകാരം ദേശീയതലത്തില്‍ ഭരണനിര്‍വഹണം സ്തംഭിപ്പിക്കാന്‍ കഴിയുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സര്‍ക്കാറിനുണ്ട്. ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ പൊലീസ് സംരക്ഷണത്തോടെ മതിയായ ബസ് സര്‍വിസുകള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവര്‍ക്കെതിരെ ഡയസ്‌നോണ്‍ ഉപയോഗിക്കാനും കഴിയും. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചും വകുപ്പുമേധാവികള്‍ക്ക് ഉടന്‍ ഉത്തരവ് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയത്.