കോട്ടയം : കനത്ത മഴയിലും കാറ്റിലും നാട്ടകം സെക്ഷന്റെ പരിധിയിൽ മൂലവട്ടത്ത് വൈദ്യുതി മുടങ്ങിയിട്ട് 19 മണിക്കൂർ ! തിങ്കളാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് മുടങ്ങിയ വൈദ്യുതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയായിട്ടും പുനസ്ഥാപിച്ചിട്ടില്ല. മൂലവട്ടം കുറുപ്പൻപടി റെയിൽവേ മേൽപ്പാലം ചാമക്കാട്ട് മറ്റം ഭാഗം പ്രദേശത്തെ മുഴുവനും ഇരുട്ടിലാക്കിയിരിക്കുകയാണ് വൈദ്യുതി മുടക്കം. ചൊവ്വാഴ്ച ഉച്ചയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതും നടന്നിട്ടില്ല.
രണ്ടു ദിവസം പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലാളികളുടെ പണിമുടക്കിന്റെ ആദ്യ ദിവസം തന്നെ ഉണ്ടായ വൈദ്യുതി മുടക്കം പരിഹരിക്കുവാൻ കെ എസ് ഇ ബി യും താൽപ്പര്യമെടുക്കുന്നില്ല. പരീക്ഷക്കാലമായതിനാൽ വൈദ്യുതി മുടക്കം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് വിദ്യാർത്ഥികളെ തന്നെയാണെന്ന കാര്യവും സമരക്കാർ കാര്യമാക്കുന്നതേയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂലവട്ടത്തെയും , നാട്ടകം സെക്ഷൻ പരിധിയിലെയും ജില്ലയിലെ തന്നെയും മറ്റ് സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും ഈ പ്രദേശത്ത് മാത്രം ഇനിയും പഴയ സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിട്ടില്ല. ബുധനാഴ്ച പരീക്ഷയടക്കം എഴുതേണ്ട നൂറ് കണകിന് വിദ്യാർത്ഥികളും , കിടപ്പ് രോഗികളും അടക്കം ദുരിതത്തിലായി. ഇപ്പോ ശരിയാക്കാം എന്ന മറുപടിയിൽ എല്ലാം ഒതുക്കി അധികൃതർ തകൃതിയായ പണിയിലാണ്. എന്നാൽ , പണിമുടക്കിന്റെ പണിക്കൊപ്പം കെ.എസ്.ഇ.ബി കൂടി കെണിയൊരുക്കിയതോടെ സാധാരണക്കാർ വലയുകയാണ്.