ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറുമ്പനാടം കാരയ്ക്കാട് വീട്ടില്‍ കെ.വി ദീപക്ക് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച 3.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തും.അപകടത്തില്‍ കുറുമ്പനാടം തകിടിയില്‍ ആര്‍ല്‍ബിന്‍ ടി സജി(18) കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ അപകടത്തില്‍ രണ്ടു പേരാണ് മരണപ്പെട്ടത്.കെ.വി വിജയകുമാര്‍-പത്മിനി(റിട്ട: അധ്യാപിക പരിയാരം ഗവ.എല്‍.പി സ്‌കൂള്‍) ദമ്പതികളുടെ മകനാണ് ദീപക്ക്. സഹോദരന്‍: കെ.വി ദേവകുമാര്‍(കൊച്ചിന്‍ ഷിപ്പിയാര്‍ഡ്).