തിരുവല്ല :- കാവുംഭാഗം കരുനാട്ടുകാവ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മാർച്ച് 30 ബുധൻ രാവിലെ 9 . 30 നും
10 . 30 മദ്ധ്യേ ക്ഷേത്രം തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻറെ മുഖ്യ കാർമികത്വത്തിൽ നടക്കും. രാവിലെ 8 നു നടക്കുന്ന ഉച്ചപൂജയ്ക്കു കൊടി പൂജിച്ചു ഭഗവത് ചൈതന്യം കൊടിയിലേക്കാവാഹിച്ചു താള മേളങ്ങളുടെ അകമ്പടിയോടെ കൊടിമരചുവട്ടിലേക്കു എഴുന്നള്ളിക്കും. തുടർന്ന് തൃക്കൊടിയേറ്റ് പൂജ കർമ്മങ്ങൾക്ക് ശേഷം കൊടിയേറ്റ് ചടങ്ങു നടക്കും.
രാവിലെ 8 .45 നു തിരുവല്ലയിലെ ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും, കരുനാട്ടുകാവ് ശ്രീ കൃഷ്ണ സ്വാമി ബ്രാഹ്മണ സമൂഹം ട്രസ്ററ് ലീഗൽ അഡ്‌വൈസറും കൂടിയായ അഡ്വ . വി രാജശേഖർ ഭദ്രദീപ പ്രകാശനം നിർവഹിക്കും. പ്രശസ്ത മേള വിദ്വാൻ തിരുവല്ല രാധാകൃഷ്ണനും സംഘവും അണിനിരക്കുന്ന മേളപ്പകിട്ടു നടക്കും. ഇസ്കോൺ കേരള ഘടകം പ്രസിഡന്റ് ഡോ സ്വാമി ജഗത് സാക്ഷി ദാസ്, കൺവീനർ പേശല ഗോപാൽ ദാസ് കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ബ്രാഹ്മണ സമൂഹം ട്രസ്ററ് പ്രസിഡന്റ് രാജഗോപാൽ ശ്രീ കൃഷ്ണ നിവാസ്, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം മറ്റു ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കാര്യപരിപാടികൾ
രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം , അഭിഷേകം 6 ന് ഗണപതി ഹോമം 6 . 30 ന് ഉഷ പൂജ
8.45 ന് ഉച്ചപൂജ തുടർന്ന് ഭദ്രദീപ പ്രകാശനം
9 . 30 നും 10 .30 നും മദ്ധ്യേ തൃക്കൊടിയേറ്റ്
വൈകിട്ട് 5 .30 ന് നട തുറക്കൽ 6 .30 ന് വിശേഷാൽ ദീപാരാധന 7 ന് അത്താഴ പൂജ 7. 30 ന് ശ്രീ ഭൂതബലി.
തിരുവല്ല കാവുംഭാഗം കരുനാട്ടുകാവിൽ ഇന്ന് കൊടിയേറ്റ്
Advertisements