തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും വര്‍ധിക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അര്‍ധരാത്രി പിന്നിട്ടതോടെ ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഉയര്‍ന്നു. ഡീസലിന് 84 പൈസയുടെ വര്‍ധനയുമാണ് ഉണ്ടായത്. ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്.
ഇന്നത്തെ വര്‍ധനയോടെ ഇത് ആറര രൂപ കടന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വില വര്‍ധന തുടരുമെന്നാണ് കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. രാജ്യത്ത് സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ ഇന്ധനവില വര്‍ധനവ് കാരണമാകും.