പണിമുടക്ക് സംഘര്‍ഷത്തിനിടെ എ. രാജ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവം; മൂന്നാര്‍ എസ്.ഐയെ സ്ഥലംമാറ്റി; എസ്.ഐ മദ്യപിച്ചിരുന്നുവെന്ന് എംഎല്‍എ

ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്.ഐ എം.പി സാഗറിനെ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്.

Advertisements

എംഎല്‍എയെ മര്‍ദിച്ചത് പൊലീസാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. സമര വേദിയില്‍ എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ടു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകകയായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങിവന്ന രാജ, സംഘര്‍ഷത്തിനിടയില്‍ താഴെ വീണു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എയെ പൊലീസ് മര്‍ദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. മൂന്നാര്‍ എസ്ഐ എം.പി സാഗര്‍ മദ്യപിച്ചിരുന്നതായി എംഎല്‍എ ആരോപിച്ചു. പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

Hot Topics

Related Articles