തിരുവല്ല: നിരണം വടക്കുംഭാഗംതോണ്ടു കുളങ്ങര ദേവീക്ഷേത്രത്തിലെ ഉതൃ ട്ടാതി, രേവതി, അശ്വതി മഹോത്സവം ഏപ്രിൽ 1,2,3 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും, വഴിപാടുകളും, വിവിധ കലാപരിപാടികളും ഭക്തി നിർഭരമായി നടത്തും.
ഉത്സവദിവസങ്ങളിൽ രാവിലെ 5 ന് പള്ളിയുണർത്തൽ , 5:30 ന് കേളികൊട്ട് , 6 ന് അഭിഷേകം, 9 ന് അഖണ്ഡനാമജപം, ഉചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 7 ന് ദീപാരാധനയും നടത്തപ്പെടുന്നു. കലാപരിപാടികളായി മതപ്രഭാഷണം , നൃത്തനാടകം, ഓട്ടം തുള്ളൽ, നൃത്തായനം, ഗാനമേള, നാദസ്വരക്കച്ചേരി, ഭജൻസ്, വെടിക്കെട്ടും എല്ലാ ദിവസവും രാത്രി 12 മുതൽ കാലൻ കോലവും ഉണ്ടായിരിക്കും.
ഉത്സവകമ്മറ്റിക്കുവേണ്ടി
കൺവീനർ കെ സി വിജയകുമാർ, ജോ. കൺവീനർ കെ കെ ഉണ്ണികൃഷ്ണപിള്ള എന്നിവർ അറിയിച്ചു.
നിരണം വടക്കുംഭാഗം തോണ്ടുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉതൃട്ടാതി, രേവതി, അശ്വതി മഹോത്സവം
Advertisements