കോട്ടയം നഗര മധ്യത്തിൽ ബോണറ്റിൽ വയർലെസ് സെറ്റ് വെച്ച് പൊലീസ് ജീപ്പ് ഓടിയത് മീറ്ററുകളോളം ! കോട്ടയത്ത് ‘ മിനി പൊലീസ്’ ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

കോട്ടയത്തുനിന്ന്
ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : കൈവിട്ട വയർലെസ് സെറ്റിന്റെ പേരിൽ സസ്പെൻഷനിലായ ആക്ഷൻ ഹീറോ ബിജുവിലെ മിനി പോലീസ് കോട്ടയത്ത് ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. കോട്ടയം നഗരമധ്യത്തിൽ ബോണറ്റിൽ വയർലെസ് സെറ്റ് വെച്ച് പൊലീസ് ജീപ്പ് മീറ്ററുകളോളം ആണ് ഓടിയത്. ഈ വയർലെസ് സെറ്റ് എവിടെയെങ്കിലും നഷ്ടം ആയിരുന്നെങ്കിൽ പൊലീസ് ഉദ്യോഗസ്ഥന് കിട്ടുക എട്ടിന്റെ പണി ആയേനെ. ജീപ്പ് ഓടുന്നതിനിടെ ബോണറ്റിലിരുന്ന സെറ്റ് ഡ്രൈവർ കണ്ടതിനാലാണ് തുടർനടപടികൾ ഒഴിവായത്. വ്യാഴാഴ്ച രാവിലെ കോട്ടയം കളക്ടറേറ്റിനു മുന്നിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ.

Advertisements

കളക്ടറേറ്റിനു മുന്നിൽ നടന്ന സമരത്തിൽ സമരത്തിനുശേഷം, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ജീപ്പ്. ഈ സമയത്തെല്ലാം ജീപ്പിന്റെ ബോണറ്റിൽ ഒരു വയർലെസ് സെറ്റ് ഇരിക്കുന്നുണ്ടായിരുന്നു. ഇത് അറിയാതെയാണ് ഡ്രൈവർ ആദ്യം വാഹനമോടിച്ചത്. ഈ വാഹനവുമായി ലൂർദ് പള്ളിയുടെ മുന്നിലുള്ള സീബ്രാ ക്രോസിംങ്ങിൽ എത്തിയപ്പോൾ മാത്രമാണ് വയർലെസ് ഇരിക്കുന്ന വിവരം ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ഇദ്ദേഹം വാഹനം നിർത്തി എത്തി വയർലെസ് സെറ്റ് ഉള്ളിലേക്കെടുത്ത് വയ്ക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ടു നിന്ന നാട്ടുകാർക്ക് എല്ലാവർക്കും ചിരിക്കാനുള്ള കാഴ്ചയായി ഇത്. വയർലെസ് സെറ്റ് പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും നഷ്ടമായിരുന്നെങ്കിൽ മുട്ടൻ പണിയാകും ഇദേഹത്തെ കാത്തിരുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ആ നടപടി ഒഴിവായത്.

Hot Topics

Related Articles