ഇരവിപേരൂർ:
കെ എസ് കെ ടി യൂണിയൻ ജില്ലാകമ്മിറ്റി അംഗംവും, ഇരവിപേരൂർ ഏരിയ പ്രസിഡന്റ്, സി പി ഐ എം വെണ്ണിക്കുളം ലോക്കൽ കമ്മിറ്റിയഗം, കെ സി ഇ യൂ ജില്ലാകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുകയും പൊതുരംഗത്ത് കർമ്മനിരതനായി പ്രവർത്തിച്ച മികച്ച സംഘാടകനായ കെ കെ തങ്കപ്പന്റെ ഒന്നാമതു അനുസ്മരണം വെണ്ണികുളം ജംഗ്ഷനിൽ നടന്നു. അനുസ്മരണ സമ്മേളനത്തിൽ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ഏരിയാ പ്രസിഡന്റ് ഷിജു പി കുരുവിള അധ്യക്ഷനായി. കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ സോമൻ, സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ പീലിപ്പോസ് തോമസ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം അലക്സ് കെ തോമസ്, ലോക്കൽ സെക്രട്ടറിമാരായ അജിത് പ്രസാദ്, സുനിൽ വർഗീസ് അമ്മിണി ജോൺ , അനിൽകുമാർ , റ്റി സുനിൽ, ഓ പി കുഞ്ഞുമോൻ , കെ സി മത്തായി, ആന്റണി ജോസഫ് എന്നിവർ സംസാരിച്ചു.
കെ കെ തങ്കപ്പൻ അനുസ്മരണയോഗം നടത്തി.
Advertisements