പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ തീവില; വിലകൂടുന്നത് 872 ഇനം മരുന്നുകള്‍ക്ക്; പുതിയ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വില വര്‍ധന

കോട്ടയം: അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്ക് വില കൂട്ടി. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.76% വരെയുള്ള റെക്കോര്‍ഡ് വിലവര്‍ധനയാണ് ഇന്നു നിലവില്‍ വരുന്നത്. പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകാം.

Advertisements

ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ 10.7 ശതമാനം വര്‍ദ്ധിക്കും.പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ 2 ശതമാനവും ആയിരുന്നു വര്‍ധനവര്‍ഷ വര്‍ഷമുള്ള വര്‍ധനയുടെ ഭാഗമായാണ് ഇത്തവണയുടെ 10 ശതമാനത്തിലേറെ വര്‍ധനയെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.