തിരുവനന്തപുരത്ത് പത്തുവയസുകാരന് ക്രൂരമായ മർദനം; വീട്ടിലെ ഡ്രൈവർ പൊലീസ് പിടിയിലായി

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്ത് വയസുകാരന് നേരെ ക്രൂര മർദ്ദനം. വീട്ടിലെ ഡ്രൈവറാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. നാല് മാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് വട്ടിയൂർക്കാവ് സ്വദേശി വിപിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

Advertisements

കഴിഞ്ഞ 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് അടിക്കുന്ന കാര്യം അച്ഛനും അമ്മയും അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോഴാണ് വീട്ടിലെ ഡ്രൈവർ നാല് മാസമായി മർദ്ദിക്കുന്ന കാര്യം കുട്ടി പറയുന്നത്. ഡോക്ടർമാർ പരിശോധിച്ചതോടെ കുട്ടിയുടെ ശരീരത്തിൽ കൂടുതൽ ക്ഷതങ്ങൾ കണ്ടെത്തി. പേടി കാരണമാണ് കാര്യം പുറത്ത് പറയാതിരുന്നതെന്ന് മർദ്ദനത്തിനിരയായ കുട്ടി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിപിന്റെ കുടുംബത്തിൽ എല്ലാവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ അവസ്ഥയിലുള്ള സഹതാപം കൊണ്ടു കൂടിയാണ് വിപിനെ ഈ വീട്ടിൽ ഡ്രൈവറായി ജോലിക്കെടുത്തതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രണ്ടാഴ്ച മുമ്ബ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. പതിനാല് ദിവസത്തിന് ശേഷമാണ് ഡ്രൈവറായ വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാണ് പൊലീസ് ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലുമാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.

Hot Topics

Related Articles