അടിമുടി മാറ്റവുമായി വാഹനവിപണി; ഇനി വാഹനം വാങ്ങുന്നതിന് ചിലവേറും; കാർ ബൈക്ക് നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു; ഏപ്രിൽ ഒന്ന് മുതൽ വാഹന വിപണിയിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: വാഹന നിർമാതാക്കൾ ഏപ്രിൽ ഒന്ന് മുതൽ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതലുള്ള പുതിയ സാമ്പത്തിക വർഷത്തിൽ, ഹീറോ മോടോകോർപ് , ടൊയോട കിർലോസ്‌കർ മോടോർ, ബിഎംഡബ്‌ള്യു ഇൻഡ്യ, മെഴ്സിഡസ്-ബെൻസ് ഇൻഡ്യ , ഓഡി ഇൻഡ്യ, ടാറ്റ മോടോർസ് തുടങ്ങിയ നിർമാതാക്കൾ അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് വിലയുടെയും വർധനവും ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നത്. അസംസ്‌കൃത വസ്തുക്കളുടേതുൾപെടെയുള്ള ചെലവ് വർധിക്കുന്നതിനാൽ വാഹന നിർമാതാക്കൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisements

ഹീറോ മോടോകോർപ്
ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോടോകോർപ് തങ്ങളുടെ മോടോർസൈകിളുകളുടെയും സ്‌കൂടറുകളുടെയും വില ഏപ്രിൽ അഞ്ച് മുതൽ 2000 രൂപ വരെ വർധിക്കുമെന്ന് അറിയിച്ചു. എന്നാൽ, മോഡലിന്റെയും മറ്റും അടിസ്ഥാനത്തിലായിരിക്കും ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൊയോട കിർലോസ്‌കർ മോടോർ
മോഡലുകളുടെ വില ഏപ്രിൽ ഒന്ന് മുതൽ നാല് ശതമാനം വരെ പുനഃക്രമീകരിക്കുമെന്ന് ടൊയോട കിർലോസ്‌കർ മോടോർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കൾ ഉൾപെടെയുള്ള ഇൻപുട് ചെലവ് വർധിച്ചതാണ് കാരണമെന്ന് കംപനി അറിയിച്ചു.

ബിഎംഡബ്ല്യു ഇൻഡ്യ
ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഇൻഡ്യ ഏപ്രിൽ ഒന്ന് മുതൽ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം വില 3.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു. മെറ്റീരിയൽ, ലോജിസ്റ്റിക്സ് ചെലവുകൾ എന്നിവയ്ക്ക് പുറമെ ഭൗമരാഷ്ട്രീയ സാഹചര്യത്തിനും വിനിമയ നിരക്ക് പ്രഭാവത്തിനും ആവശ്യമായ ക്രമീകരണമാണ് വില വർധനയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

മെഴ്സിഡസ്-ബെൻസ് ഇൻഡ്യ
മെഴ്സിഡസും തങ്ങളുടെ ഉൽപന്നങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ ഏകദേശം മൂന്ന് ശതമാനം വർധിപ്പിക്കുന്നു. കാറിന്റെ വില കുറഞ്ഞത് 50,000 രൂപ വരെ വർധിപ്പിക്കാമെന്നും പരമാവധി ഏകദേശം അഞ്ച് ലക്ഷം രൂപ വരെ ഉയരുമെന്നും കംപനി അറിയിച്ചു. എ-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് ലിമോസിനുകൾ, ജിഎൽഎ, ജിഎൽസി, ജിഎൽഎസ് എന്നിവയ്ക്ക് പുറമെ എഎംജി ജിടി 63എസ് ഫോർ ഡോർ കൂപെ എന്നിവയിലും വിലയിലെ മാറ്റം പ്രകടമാവും.

ഓഡി ഇൻഡ്യ
ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡി ഏപ്രിൽ ഒന്ന് മുതൽ ഇൻഡ്യയിൽ തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു. ഇൻഡ്യയിലെ മുഴുവൻ ഉൽപന്ന ശ്രേണിയിലും മൂന്ന് ശതമാനം വരെ വില വർധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ടാറ്റ മോടോഴ്‌സ്
ഏപ്രിൽ ഒന്ന് മുതൽ വ്യക്തിഗത മോഡലുകളും വേരിയന്റുകളും അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ വില രണ്ട് മുതൽ 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ടാറ്റ മോടോഴ്സ് മാർച് 22 ന് പ്രഖ്യാപിച്ചിരുന്നു.

Hot Topics

Related Articles