ഇന്ധന – പാചക വാതക അവശ്യ വസ്തു വില വർദ്ധന : പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ

കോട്ടയം : പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏപ്രിൽ രണ്ട് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ധർണ നടത്തും. 256 രൂപയാണ് ഒരു രാത്രികൊണ്ട് കൊമേഴ്സ്യൽ സിലിണ്ടറിന് വില കൂട്ടിയിരിക്കുന്നത്. ചിക്കൻ ഉൾപ്പെടെയുള്ള മറ്റ് അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധനയിൽ നട്ടംതിരിയുകയാണ് ഹോട്ടൽ മേഖല. ഇതിനിടയിൽ വെള്ളക്കരം വർദ്ധനവ് അപ്രതീക്ഷിത ഇരുട്ടടിയായി ഈ മേഖലയ്ക്ക് വന്നിരിക്കുകയാണ്.

Advertisements

കോവിഡ കാലത്തിനിടയിൽ ബാങ്ക് പലിശ പോലും കൃത്യമായി തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് പല കടയുടമകളും. നിരവധി ആത്മഹത്യ ഈ മേഖലയിൽ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു. ഈ മേഖല പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ അടിയന്തര ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഹോട്ടൽ അസോസിയേഷൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ആർ സി നായർ, സിറ്റി സുകുമാരൻനായർ, വേണുഗോപാലൻ നായർ, ടിസി അൻസാരി, ഷാഹുൽഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles