കോട്ടയം : മെഡിക്കൽ കോളേജ് സന്ദർശന പാസ്സ് സമയത്തിൽ മാറ്റം വരുത്തി അധികൃതർ. ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽ
ഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് മണി വരെ 10 രൂപയുടെ പാസ്സ് എടുത്താൽ സന്ദർശനം അനുവദിക്കും.
Advertisements
വൈകിട്ട് ആറ് മുതൽ ഏഴ് വരെ പാസ്സ് ആവശ്യമില്ല.
വൈകിട്ട് ഏഴ് മുതൽ എട്ട് വരെ സ്പെഷ്യൽ പാസ്സ്.- നിരക്ക് 50 രൂപ.
സന്ദർശന സമയം ഒരു മണിക്കൂർ മാത്രമാണ്. ഒരു സമയം ഒരു രോഗിയെ കാണാൻ ഒരു സന്ദർശകരിൽ കൂടുതൽ അനുവദിക്കില്ല.
സന്ദർശകർ തിരികെ ഇറങ്ങുമ്പോൾ പാസ്സ് നിർബന്ധമായും ഹാജരാക്കണം. സമയം കൂടുതലെടുത്താൽ ഫൈൻ ഈടാക്കും. പാസ്സ് നഷ്ടപ്പെട്ടാലും ഫൈൻ ഈടാക്കാകും.