ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ മരിച്ചു; മരിച്ചത് തിരുവല്ല തോട്ടഭാഗം സ്വദേശി

തിരുവല്ല: നെഞ്ചു വേദനയെ തുടർന്നു ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. തിരുവല്ല തോട്ടഭാഗം കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി നായർ (75)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു .

Advertisements

തിരുവല്ലയിൽ നിന്നും തോട്ടഭാഗത്തെ വീട്ടിലേയ്ക്കു ഓട്ടോറിക്ഷയിൽ വരികയായിരുന്നു കൃഷ്ണൻകുട്ടി നായർ. ഈ സമയം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇദ്ദേഹം ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണു. വീട്ടിലേയ്ക്കു പോകുന്നതിനായാണ് ഇദ്ദേഹം ഓട്ടോറിക്ഷയിൽ കയറിയത്. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണത് ഡ്രൈവറാണ് കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ലയിൽ നിന്നും തോട്ട ഭാഗത്ത് വീട്ടിലേക്ക് വരുമ്പോൾ ഓട്ടോ ഡ്രൈവർ വീട്ടിലേക്കുള്ള വഴി ചോദിക്കാൻ നോക്കിയപ്പോൾ ബോധരഹിതനായി കിടക്കുന്നതു കണ്ടു. തുടർന്നു, ഓട്ടോ ഡ്രൈവർ വള്ളം കുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ കാണിച്ചു. ഇവിടെ നിന്നും തിരുവല്ല ടി.എം.എം ആശുപത്രിയിലേയ്ക്കു ഇദ്ദേഹത്തെ കൊണ്ടു പോയി. ടി.എം.എം ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ടി.എം.എം ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles