കൊച്ചി : പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടൻ ലത്തീഫീൻ്റെ വാടകക്ക് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ ഭർത്താവ് ഫക്രുദ്ധീൻ ഒളിവിലാണ്. ഫക്രുദ്ധീൻ തന്നെ ആണ് ഖാലിദയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജോലിക്കു പോയ മകൻ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഖാലിദയും ഫക്രുദ്ധീനും കഴിഞ്ഞ നാലു വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെ എത്തിയത്. തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.