തിരുവനന്തപുരം : സ്കൂൾ മൈതാനത്തിന്റെ വലുപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ – ഞാൻ നിങ്ങളുടെ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുമെന്ന ഉറപ്പുമായി മന്ത്രി വി.ശിവൻകുട്ടി. ഇന്ന് ആറ്റുകാൽ എംഎസ് നഗറിലെ കുട്ടികളാണ് മന്ത്രിയെ സമീപിച്ചത്. ഇവരുടെ ആവശ്യം പരിഗണിച്ച മന്ത്രി എല്ലാം ശരിയാക്കാമെന്ന ഉറപ്പും നൽകി. മന്ത്രി തന്നെ സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
മന്ത്രിയുടെ എഫ് ബി പോസ്റ്റ് കാണാം
ഇന്ന് ആറ്റുകാൽ എംഎസ് നഗറിൽ ഞാൻ ഒരു പരിപാടിക്ക് എത്തിയതറിഞ്ഞ് എന്നെ കാണാൻ ഒരുകൂട്ടം കുട്ടികൾ വന്നിരുന്നു.
ഫുട്ബോൾ കളിക്കിടെ കളി നിർത്തി വച്ചിട്ടാണ് അവർ ഓടിയെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ മുമ്പിൽ വന്ന് അവരുടെ ആവശ്യം പറഞ്ഞു. നിലവിൽ അവർ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഗ്രൗണ്ട് കുറച്ചുകൂടി വലുപ്പം ഉള്ളതാകണം എന്നതാണ് കുട്ടികളുടെ ആവശ്യം.
എം എസ് കെ ഫുട്ബോൾ ക്ലബ്ബ് എന്ന പേരിൽ ഒരു ക്ലബ്ബ് രൂപീകരിച്ചാണ് അവർ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരിൽ നിന്ന് തന്നെ അയ്യങ്കാളി സ്പോർട്സ് സ്കൂളിലേക്ക് ഏഴിൽ അധികം കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
ഇത്തരം കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്. കുട്ടികൾക്ക് ആവശ്യമായ ഗ്രൗണ്ട് ഉടനെ ശരിയാക്കാം എന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. വീണ്ടും ഞാൻ ഇവിടെ വരും കുട്ടികളേ, നിങ്ങളുടെ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാൻ.