ന്യൂയോർക്ക് : ആമസോൺ കമ്പനിയിൽ യൂണിയൻ രൂപീകരിക്കാനുള്ള വോട്ടെടുപ്പിൽ ചരിത്രം കുറിച്ച് തൊഴിലാളികൾ. ന്യൂയോർക്ക് സിറ്റിയിലെ സ്റ്റാറ്റൻ ഐലൻഡിലെ അമസോണിലെ ഫെസിലിറ്റിയിലെ തൊഴിലാളികളാണ് യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കയിൽ ആമേസോണിന്റെ ചരിത്രത്തിൽ ആദ്യമായാണ് തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നത്.
ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രമായ ജെഎഫ്കെ 8- ലെ ജീവനക്കാർ യൂണിയൻ രൂപീകരണത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. 2131 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 2654 പേർ യൂണിയൻ രൂപീകരണത്തിന് അനുകൂലമായി വോട്ടുചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്റ്റിയൻ സ്മോൾസ് ആണ് ആമസോൺ ലേബർ യൂണിയന്റെ പ്രസിഡന്റ്. കോവിഡ് തുടങ്ങിയ സമയത്ത്, ആമസോണിന്റെ വെയർഹൗസുകളിൽ ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളില്ല എന്ന് പരാതിപ്പെട്ട് സമരം സംഘടിപ്പിച്ചതിന് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. തുടർന്നാണ് അദ്ദേഹം യൂണിയൻ രൂപീകരിക്കുന്നത്.