കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ. മട്ടിക്കുന്നിലെ ബസ്റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരിൽ പോസ്റ്ററുകൾ പതിച്ചത്. കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടു നൽകി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി പിണറായി സർക്കാറുകളുടെ ജനവിരുദ്ധ സിൽവർ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്റർ ആഹ്വാനം ചെയ്യുന്നു.
സിൽവർ ലൈൻ വിഷയത്തിൽ ബി ജെ പി- സി പി എം- കോൺഗ്രസ് പാർട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിർത്തണം. കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ട് നൽകി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി കൂട്ടുകെട്ടാണ് സിൽവർ ലൈൻ എന്നും പോസ്റ്ററുകൾ കുറ്റപ്പെടുത്തുന്നു.