അവസാന പന്തിൽ ഇമ്രാന്റെ സിക്‌സർ..! പാക്കിസ്ഥാന്റെ ദേശീയ അസംബ്ലി പിരിച്ചു വിട്ടു; വോട്ടെടുപ്പ് നടത്തിയില്ല; സഭ പിരിച്ച് വിടുന്നതായി ഇമ്രാൻഖാൻ; പാക്കിസ്ഥാനിൽ നാടകീയ നിമിഷങ്ങൾ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാന പന്തിൽ സിക്‌സടിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി നിയമനിർമ്മാണ സഭ പിരിച്ചു വിട്ടാണ് ഇമ്രാൻഖാൻ രംഗത്ത് എത്തിയത്. സഭ പിരിച്ചു വിട്ടെങ്കിലും കാവൽ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൽ തുടരും. ഈ സാഹചര്യത്തിൽ ഇനി പാക്കിസ്ഥാനിൽ സംഭവിക്കുന്നത് എന്താകും എന്ന ആശങ്കയാണ് ഉയരുന്നത്. പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഇമ്രാനെ പുറത്താക്കി സൈന്യം അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതായി സൂചന വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇമ്രാൻ സഭ പിരിച്ചു വിട്ടത്.

Advertisements

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് പാക്കിസ്ഥാൻ പാർലമെന്റ് യോഗം ചേർന്നത്. യോഗത്തിനു മുന്നോടിയായി പാക്കിസ്ഥാൻ പാർലമെന്റിൽ ഇ്മ്രാൻ എത്തിയിരുന്നില്ല. ഇമ്രാൻ എത്താതിരുന്നതിന്റെ ആശങ്ക നിലനിൽക്കുന്നതിനിടെ ഡെപ്യൂട്ടി സ്പീക്കർ പാർലമെന്റിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. ഈ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്തത്. തുടർന്ന്, നിയമനിർമ്മാണ സഭ പിരിച്ചു വിടുകയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടാളത്തിന്റെ പിൻതുണ നഷ്ടമായതോടെയാണ് ഇമ്രാൻഖാന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. ഈ അവിശ്വാസ പ്രമേയം ഞായറാഴ്ച രാവിലെ 11.30 ന് ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കെയാണ് ഇമ്രാൻ തന്റെ അവസാന നമ്പർ പുറത്തെടുത്തത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ അവസാന പന്തിൽ സിക്‌സ് അടിച്ച് വിജയിച്ചതിനു സമാനമായ നീക്കമായിരുന്നു ഇമ്രാൻ നടത്തിയത്.

പാക്കിസ്ഥാന്റെ ഭരണഘടന ഉയർത്തിപ്പിടിച്ച് രംഗത്ത് എത്തിയ ഇമ്രാൻഖാൻ വിദേശ ശക്തികളുടെ ഇടപെടലുണ്ടായാൽ അവിശ്വാസ പ്രമേയം പാസാക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന്റെ പാർലമെന്റ് പിരിച്ചു വിടാൻ പ്രധാനമന്ത്രി തയ്യാറെടുത്തത്. ഈ സാഹചര്യത്തിൽ ഇനി കോടതിയിലേയ്ക്കു കളി പോകുമെന്നാണ് കരുതുന്നത്.

Hot Topics

Related Articles