വ്യാജ വാർത്ത ; അശ്ലീല പ്രചാരണം ; വിദ്വേഷ പ്രചാരണം ; ഇന്ത്യയിൽ നിരോധിച്ചത് 14 ലക്ഷം വാട്സപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്. മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി വാട്സാപ്പ് രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ റദ്ദാക്കി. സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൌണ്ടുകള്‍‌ക്കെതിരെ നടപടി എടുത്തത്.

Advertisements

ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൌണ്ടുകള്‍ വിലക്കിയിരുന്നു. ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി.95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി.

Hot Topics

Related Articles