കോട്ടയം: സ്വന്തം മകൻ വിവാഹം കഴിച്ച പെൺകുട്ടിയെ മതംമാറ്റിയ ആളാണ് പൂഞ്ഞാറ്റിലെ പൂഞ്ഞാനെന്നു പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറിലിത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല.
Advertisements
ഓരോ ജാതിയെയും തരം പോലെ കൊണ്ട് നടന്നയാൾ സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതം മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അൻപത്തഞ്ചാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.