പോപ്പുലർ ഫ്രണ്ടിന് പരിശീലന ക്ലാസ് നൽകിയ സംഭവം; അഗ്നിരക്ഷാ വിഭാഗത്തിലെ റീജിയണൽ ഓഫിസർക്കും, ജില്ലാ ഓഫിസർക്കും സസ്‌പെൻഷൻ; മൂന്നു പേർക്ക് സ്ഥലം മാറ്റം; തുടർ അന്വേഷണത്തിനും ശുപാർശ

കൊച്ചി: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ സംഭവത്തിൽ റീജിയണൽ ഫയർ ഓഫിസർക്കും, ജില്ലാ ഫയർ ഓഫിസർക്കും സസ്‌പെൻഷൻ. ഇത് കൂടാതെ മൂന്നു ജീവനക്കാരെ സ്ഥലം മാറ്റിയും ഉത്തരവായി. എറണാകുളം റീജിയണൽ ഫയർ ഓഫിസർ കെ.കെ ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ് ജോഷി എന്നിവരെയാണ് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. യൂണിഫോം ധരിച്ച് കൊണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ക്ലാസെടുത്ത ഫയർ ആന്റ് റസ്‌ക്യൂ ഓഫിസർ ബി.അനീഷ്, ഫയർ ആന്റ് റസ്‌ക്യൂ ഓഫിസർ എം.സജാദ്, ഫയർ ആന്റ് റസ്‌ക്യൂ ഓഫിസർ വി.എ രാഹുൽദാസ് എന്നിവരെ സ്ഥലം മാറ്റിയും ഉത്തരവായിട്ടുണ്ട്. ഇത് കൂടാതെ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ജി.അനിൽകുമാർ അറിയിച്ചു.

Advertisements

കഴിഞ്ഞ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർക്ക് യൂണിഫോം ധരിച്ചെത്തിയ അഗ്നിരക്ഷാ വിഭാഗം ജീവനക്കാർ ക്ലാസെടുത്തത് വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെ ജീവനക്കാർക്ക് വീഴ്ചയുണ്ടായതായി ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യയും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ വിഷയത്തിൽ എറണാകുളം റീജിയണൽ ഫയർ ഓഫിസർക്കും ജില്ലാ ഫയർ ഓഫിസർക്കും വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് രണ്ടു പേരെയും സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത് കൂടാതെ വേദിയിൽ പ്രത്യേക യൂണിഫോം ധരിച്ച ആളുകളെ കണ്ടെത്തിയിട്ടും ഇത് തിരിച്ചറിയാതെ പരിശീലനം തുടർന്നതിനാണ് ഫയർ ഓഫിസർമാരായ അനീഷ്, സജാദ്, രാഹുൽ എന്നിവരെ സ്ഥലം മാറ്റിയത്. ഇരുവർക്കും എതിരെ അച്ചടക്ക നടപടിയും ഉണ്ടാകും.

Hot Topics

Related Articles